മെറൂണ്സ്
ദോഹ: ദ മെറൂണ്സ് എന്നറിയപ്പെടുന്ന ഖത്തർ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ടു. ലൂസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഖത്തർ 3-1ന് ജോർദാനെ തോൽപ്പിച്ചു. മൂന്നു പെനാൽറ്റികൾ വലയിലാക്കി ഹാട്രിക് നേടിയ അക്രം അഫീഫ് ആണ് ഖത്തറിന് ജയമൊരുക്കിയത്. 2019ലെ ജേതാക്കളായ ഖത്തർ ആദ്യമായാണ് തുടർച്ചയായ രണ്ടു തവണ ജേതാക്കളാകുന്നത്. 22-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അക്രം അഫീഫ് ഖത്തറിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി പൊരുതിയ ജോർദാൻ രണ്ടാം പകുതിയിൽ യാസൻ അൽ നെയ്മതിലൂടെ (67’) മറുപടി നല്കി.
എന്നാൽ ലീഡ് പിടിക്കാനുള്ള ജോർദാന്റെ ശ്രമങ്ങൾ തകർത്ത് 73-ാം മിനിറ്റിൽ അഫീഫ് പെനാൽറ്റിയിലൂടെ വീണ്ടും വലകുലുക്കി. 90+5-ാം മിനിറ്റിൽ ഒരു പെനാൽറ്റികൂടി വലയിലാക്കി അഫീഫ് നിലവിലെ ചാന്പ്യന്മാരുടെ ജയം ഉറപ്പിച്ചു.
Source link