ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഇന്ന്

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഇന്ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കും. 42.195 കിലോമീറ്റർ മാരത്തണ്‍, 21.097 കിലോമീറ്റർ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ, 3 കിലോമീറ്റർ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്കു പുറമെ, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 1.3 കിലോമീറ്റര്‍ സ്പെഷല്‍ റണ്ണും നടക്കും. വേള്‍ഡ് അത്ലറ്റിക്സ് അംഗീകൃത റൂട്ടിലാണ് മാരത്തണ്‍ നടക്കുക. പുലര്‍ച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തണ്‍ പുലർച്ചെ അഞ്ചിനും 10 കി.മീ മാരത്തണ്‍ ആറിനും മൂന്നു കി.മീ ഗ്രീന്‍ റണ്‍ ഏഴിനും 1.3 കി.മീ സ്പെഷല്‍ റണ്‍ 7.30 നും ആരംഭിക്കും.
എണ്ണായിരത്തോളം പേര് ഇതിനകം മാരത്തണില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്പെഷല്‍ റണ്‍ കാറ്റഗറിയില്‍ 800 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക. മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.

Source link