CINEMA

ഇതിഹാസത്തിനൊപ്പം: മമ്മൂട്ടിയെ പുകഴ്ത്തി ബോളിവുഡ് നടി

മമ്മൂട്ടിയെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് ബോളിവുഡിലെ ശ്രദ്ധേയ നടിമാരിലൊളായ തിലോത്തമ ഷോം. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തെ വാനോളം പ്രശംസിച്ചുള്ള തിലോത്തമയുടെ കുറിപ്പ്. 

‘‘സ്വയം പുനരാവിഷ്‌കരിക്കാനുള്ള ആഗ്രഹവും, യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള തുറന്ന മനസ്സും, അത്യാധുനിക സാങ്കേതിക വിദ്യ മനസ്സിലാക്കാനുള്ള ജിജ്ഞാസയും, എല്ലാറ്റിനുമുപരിയായി, ലളിതമായ ഒരു മനുഷ്യനുമായി കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞു. ഇതിഹാസം മമ്മൂട്ടി.’’–തിലോത്തമ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സർ, എ ഡെത്ത് ഇൻ ദ ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം. ലസ്റ്റ് സ്റ്റോറീസ് 2 ആണ് തിലോത്തമയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

മനോജ് ബാജ്പേയി നായകനാകുന്ന ദ് ഫേബിൾ ആണ് നടിയുടെ പുതിയ റിലീസ്.

English Summary:
Bollywood Actress Tillotama Shome About Mammootty


Source link

Related Articles

Back to top button