ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽനിന്ന് 8.25 ശതമാനമാക്കിയാണ് ഉയർത്തിയത്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. മൂന്നു വർഷത്തിനിടയിലെ ഉയർന്ന പലിശ നിരക്കാണിത്. ധനമന്ത്രാലയം അംഗീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും. പുതിയ തീരുമാനം എട്ടു കോടിയിലധികം വരുന്ന ഇപിഎഫ്ഒ അംഗങ്ങൾക്ക് ഉപയോഗപ്രദമാകും.
ഓഹരി നിക്ഷേപത്തിൽനിന്നുൾപ്പെടെ മികച്ച വരുമാനം ലഭിച്ചതിനാലാണു പലിശ കൂട്ടിയത്. സാമ്പത്തിക വർഷം അവസാനത്തോടെ വരിക്കാരുടെ അക്കൗണ്ടിലേക്കു പലിശ വരവുവയ്ക്കും. 2021–22ൽ പലിശനിരക്ക് ഇപിഎഫ്ഒ 8.50 ശതമാനത്തിൽനിന്ന് 8.10 ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ പലിശ നിരക്ക് വൊളന്ററി പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കും ബാധകമാണ്.
English Summary:
Epfo fixes 8.25 interest rate on employees provident fund
Source link