CINEMA
വിദ്യുത് ജമ്വാലിന്റെ സാഹസിക ആക്‌ഷൻ; ‘ക്രാക്ക്’ ട്രെയിലർ

വിദ്യുത് ജമ്വാൽ നായകനാകുന്ന ആക്‌ഷൻ ചിത്രം ‘ക്രാക്ക്’ ട്രെയിലർ എത്തി. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നോറ ഫത്തേഹി നായികയാകുന്നു. അർജുൻ രാംപാൽ, ആമി ജാക്സൺ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇന്ത്യയിലെ ആദ്യത്തെ സാഹസിക സ്പോർട്സ് ആക്‌ഷൻ സിനിമ എന്ന വിശേഷത്തോടെയാണ് ക്രാക്ക് എത്തുന്നത്. സാഹസിക റിയാലിറ്റി ഷോയിൽ നടക്കുന്ന തട്ടിപ്പ് ആണ് സിനിമയുെട പ്രമേയം.
അതിസാഹസിക രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് സിനിമയുടെ ട്രെയിലർ. മാർക് ഹാമിൽടൻ ഛായാഗ്രഹണം. സന്ദീപ് കുറുപ്പ് ആണ് എഡിറ്റിങ്. വിക്രം മോണ്ട്രോസ് സംഗീതം നിർവഹിക്കുന്നു.
ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും.
English Summary:
Watch Crakk – Jeetegaa Toh Jiyegaa Official Trailer
Source link