CINEMA

സിനിമയിലും അവന്റെ അപ്പനായതിൽ ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ടൊവിനോയുടെ അച്ഛൻ

സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ടൊവിനോ തോമസിന്റെ അച്ഛൻ ഇല്ലിക്കൽ തോമസ്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയമെന്നും ഇനി അഭിനയത്തിലേക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
‘‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലതാനും. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു.

ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം.

ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.’’–തോമസിന്റെ വാക്കുകൾ.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലാണ് ടൊവിനോയുടെ അച്ഛന്റെ വേഷത്തിൽ തന്നെ തോമസ് എത്തിയത്. സിനിമയുടെ തുടക്കത്തിലെ ഇൻട്രൊ ഗാനത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

English Summary:
‘Anweshippin Kandethum’ is an engaging movie, says Tovino Thomas’ Father


Source link

Related Articles

Back to top button