യാമി ഗൗതത്തിനൊപ്പം പ്രിയാമണി; ‘ആർട്ടിക്കിൾ 370’ ട്രെയിലർ

യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ സിനിമയുടെ ട്രെയിലർ എത്തി. എൻഐഎ ഏജന്റ് ആയി യാമി ഗൗതം എത്തുന്നു. കശ്മീർ ആണ് സിനിമയുടെ പ്രമേയം.

പ്രിയാമണി, അരുൺ ഗോവിൽ, ൈവഭവ്, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ, കിരൺ കർമാർകർ, അശ്വനി കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ആദിത്യ ധർ, മൊണാൽ താക്കർ എന്നിവരുെട കഥയ്ക്ക് ആദിത്യ സുഹാസ് തിരക്കഥ എഴുതിയിരിക്കുന്നു.

ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും.

English Summary:
Watch Article 370 Trailer


Source link
Exit mobile version