തമിഴ്നാട്ടിൽ വിജയസാധ്യത ‘ഇന്ത്യ’ സഖ്യത്തിനെന്ന് സർവേഫലം: ഡിഎംകെ കരുത്തിൽ തൂത്തുവാരുമോ?
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും ഡിഎംകെ ഉൾപ്പെട്ട ‘ഇന്ത്യ’ സഖ്യം തന്നെ വിജയിക്കുമെന്നു സർവേ റിപ്പോർട്ട്. ഇന്ത്യ ടുഡേ-സി വോട്ടർ ഡിസംബർ 15 മുതൽ ജനുവരി 28 വരെ നടത്തിയ വിവരശേഖരണത്തിന്റെ ഫലമാണു പുറത്തുവന്നത്. 47% വോട്ടുകൾ നേടി പ്രതിപക്ഷ സഖ്യം ഒന്നാമതെത്തുമെന്നാണു പ്രവചനം. അണ്ണാഡിഎംകെക്ക് 25 ശതമാനവും മറ്റു പാർട്ടികൾക്കു 13 ശതമാനവും വോട്ട് ലഭിക്കുമെന്നാണു പ്രവചനം. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 15% വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു.
Read Also: ഇന്ത്യ ടുഡേ സർവേ: എൻഡിഎക്ക് 335 സീറ്റ് പ്രവചനം
അതേസമയം, ടൈംസ് നൗ സർവേ പ്രകാരം ഇന്ത്യ സഖ്യത്തിന് 36 മണ്ഡലങ്ങളിലാണു വിജയസാധ്യതയുള്ളത്. ഈ സഖ്യം 59% വോട്ട് പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. അണ്ണാഡിഎംകെ 16% വോട്ടോടെ 2 മണ്ഡലങ്ങളിലും ബിജെപി 20% വോട്ടോടെ ഒരിടത്തും വിജയിക്കുമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നു.
English Summary:
A survey claims that India Alliance will win in Tamil Nadu
Source link