SPORTS
ഐഎസ്എല്‍: സമനില
ഭുവനേശ്വര്‍: ഐഎസ്എല്‍ ഫുട്ബോളില്‍ ഒഡീഷ എഫ്സി-എഫ്സി ഗോവ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു. നാലാം മിനിറ്റില്‍ റോയി കൃഷ്ണയിലൂടെ ഒഡീഷ മുന്നിലെത്തി. എന്നാല്‍ 37-ാം മിനിറ്റില്‍ ജേ ഗുപ്ത സമനില നേടി. 31 പോയിന്റുമായി ഒഡീഷ ഒന്നാം സ്ഥാനത്തു തുടരുന്നു. 28 പോയിന്റുള്ള ഗോവ രണ്ടാം സ്ഥാനത്താണ്. 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത്. തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ നേരിടും.
Source link