കൊച്ചി: മില്‍മയുടെ പുതിയ ഉത്പന്നമായ ഇന്‍സ്റ്റന്റ് പുളിശേരി മിക്സിന്റെ വിപണനോദ്ഘാടനം ചെയര്മാന് കെ.എസ്. മണി എന്‍ഡിഡിബി അഡ്വൈസര്‍ കിഷോര്‍ എം. ജ്വാലയ്ക്ക് കൈമാറി നിർവഹിച്ചു. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഇന്‍സ്റ്റന്റ് പുളിശേരി മിക്സ് രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാതെയാണു തയാറാക്കിയിട്ടുള്ളത്. 100 ഗ്രാമിന് 80 രൂപയാണ് വില. മലബാര്‍ മേഖലാ യൂണിയന് വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണു വിപണിയിലിറക്കിയത്.
ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ മില്‍മ ഇപ്പോള്‍ പ്രാപ്തമാണെന്ന് എറണാകുളം മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന് പറഞ്ഞു. തിരുവനന്തപുരം മേഖലാ യൂണിയന് ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, മില്‍മ എംഡിയും ക്ഷീരവികസന വകുപ്പ് ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.

Source link