‘ഐ ആം സോറി’
മുംബൈ: ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി രണ്ടാമതും അച്ഛനാകുന്നു എന്ന വാർത്ത വിഴുങ്ങി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്യേഴ്സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ കോഹ്ലിയുടെ സഹതാരമാണ് ഡിവില്യേഴ്സ്. തന്റെ യുട്യൂബ് ചാനലിലൂടെ കോഹ്ലി രണ്ടാമതും അച്ഛനാകുന്ന വാർത്ത ഈ മാസം മൂന്നിന് ഡിവില്യേഴ്സ് പുറത്തുവിട്ടിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം വാർത്ത ഇന്നലെ തിരുത്തി. തെറ്റായ വാർത്തയാണ് താൻ പങ്കുവച്ചതെന്നും കോഹ്ലിയുടെ കുടുംബത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലെന്നും എന്തുതന്നെയായാലും നല്ലതുവരാൻ ആശംസനേരുന്നു എന്നുമാണ് ഇന്നലെ ഡിവില്യേഴ്സ് നടത്തിയ പ്രതികരണം.
വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്നും കോഹ്ലി വിട്ടുനിന്നിരുന്നു. കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും 2017ലാണ് വിവാഹിതരായത്. ഇവർക്ക് വമിക എന്നൊരു പെണ്‍കുഞ്ഞുണ്ട്.
Source link