BUSINESS

193 കാർഷിക ഉത്പന്നങ്ങൾ ഓണ്‍ലൈൻ വില്പനയ്ക്ക്; ഒന്പതു മാസത്തെ വിറ്റുവരവ് രണ്ടര ലക്ഷം

ബി​​നു ജോ​​ർ​​ജ് കോ​​ഴി​​ക്കോ​​ട്: വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​കാ​​ര​​പ്പെ​​ടു​​ത്തി ഓ​​ണ്‍ലൈ​​ൻ മാ​​ർ​​ക്ക​​റ്റിം​​ഗി​​ലേ​​ക്കു കൃ​​ഷി വ​​കു​​പ്പ് ന​​ട​​ത്തി​​യ ചു​​വ​​ടു മാ​​റ്റം ക​​ർ​​ഷ​​ക​​ർ​​ക്കു പ്ര​​തീ​​ക്ഷ​​യ്ക്കു വ​​ക ന​​ൽ​​കു​​ന്നു. ഓ​​ണ്‍ലൈ​​ൻ വ്യാ​​പാ​​ര ശൃം​​ഖ​​ല​​യി​​ലെ ആ​​ഗോ​​ള ഭീ​​മ​​ന്മാ​​രാ​​യ ആ​​മ​​സോ​​ൺ, ഫ്ളി​​പ്കാ​​ർ​​ട്ട് എ​​ന്നി​​വ​​യി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ലെ കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ല്പ​​ന​​യ്ക്കെ​​ത്തി​​ച്ച​​തി​​ലൂ​​ടെ ഒ​​ന്പ​​തു മാ​​സംകൊ​​ണ്ടു​​ ല​​ഭി​​ച്ച വി​​റ്റു​​വ​​ര​​വ് ര​​ണ്ട​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ. കേ​​ര​​ള​​ഗ്രോ എ​​ന്ന ബ്രാ​​ൻ​​ഡി​​ന്‍റെ കീ​​ഴി​​ൽ 193 ഇ​​നം ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ഓ​​ണ്‍ലൈ​​ൻ സൈ​​റ്റു​​ക​​ളി​​ൽ വി​​ല്പ​​ന​​യ്ക്ക് സ​​ജ്ജീ​​ക​​രി​​ച്ച​​ത്. 2023 എ​​പ്രി​​ലി​​ൽ തു​​ട​​ക്ക​​മി​​ട്ട ഓ​​ണ്‍ലൈ​​ൻ വി​​ല്പ​​ന​​യി​​ലൂ​​ടെ 10 മാ​​സ​​മാ​​യ​​പ്പോ​​ഴേ​​ക്കും 2,53,211 രൂ​​പ​​യാ​​ണ് ല​​ഭി​​ച്ച​​ത്. കൃ​​ഷി വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള 22 ഫാ​​മു​​ക​​ളി​​ൽ​​നി​​ന്നും മ​​ണ്ണുത്തി​​യി​​ലെ സ്റ്റേ​​റ്റ് ബ​​യോ ക​​ണ്‍ട്രോ​​ൾ ലാ​​ബി​​ൽനി​​ന്നു​​മാ​​യാ​​ണ് 193 ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ല്പ​​ന​​യ്ക്ക് എ​​ത്തി​​ച്ച​​ത്. വി​​വി​​ധ​​യി​​നം ന​​ടീ​​ൽ വ​​സ്തു​​ക്ക​​ൾ, ഫ​​ല​​വൃ​​ക്ഷ​​ച്ചെ​​ടി​​ക​​ളു​​ടെ ഗ്രാ​​ഫ്റ്റ്, അ​​ല​​ങ്കാ​​ര ചെ​​ടി​​ക​​ൾ, ജൈ​​വ​​വ​​ള​​ങ്ങ​​ൾ, മൂ​​ല്യ വ​​ർ​​ധി​​ത കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ (ശ​​ർ​​ക്ക​​ര, ഓ​​റ​​ഞ്ച്, പാ​​ഷ​​ൻ ഫ്രൂ​​ട്ട് ജാം, ​​വി​​വി​​ധ​​യി​​നം അ​​ച്ചാ​​റു​​ക​​ൾ), ഹെ​​യ​​ർ ഓ​​യി​​ൽ, ഹെ​​യ​​ർ വാ​​ഷ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഓ​​ണ്‍ലൈ​​നി​​ൽ ല​​ഭ്യം. ഇ​​തി​​ൽ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കാ​​ണ് ഏ​​റെ ഡി​​മാ​​ൻ​​ഡു​​ള്ള​​ത്.

കൃ​​ഷി​​വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള കൂ​​ടു​​ത​​ൽ ഫാ​​മു​​ക​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കേ​​ര​​ള​​ഗ്രോ ബ്രാ​​ൻ​​ഡി​​ന്‍റെ കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നു കൃ​​ഷി വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ര​​ണ്ടാം​​ഘ​​ട്ട​​മാ​​യി ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് ഓ​​ണ്‍ലൈ​​ൻ വി​​ല്പ​​ന​​യ്ക്കെ​​ത്തി​​ക്കാ​​നും പ​​ദ്ധ​​തി​​യു​​ണ്ട്. ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കേ​​ര​​ള​​ഗ്രോ ബ്രാ​​ൻ​​ഡ് ചെ​​യ്യു​​ന്ന​​തി​​നും ഓ​​ണ്‍ലൈ​​ൻ വി​​പ​​ണ​​ന​​ത്തി​​നു​​മാ​​യി 2023-24 ബ​​ജ​​റ്റി​​ൽ സ​​ർ​​ക്കാ​​ർ 40 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തു​​വ​​ഴി ഓ​​ണ്‍ലൈ​​ൻ മാ​​ർ​​ക്ക​​റ്റിം​​ഗ് കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ.

Source link

Related Articles

Back to top button