മുൻവൈരാഗ്യമെന്ന് സംശയം; ഡൽഹിയിൽ സലൂണിൽ 2 യുവാക്കളെ വെടിവച്ചു കൊന്നു – വിഡിയോ

ന്യൂഡൽഹി∙ ഡൽഹിയിൽ സലൂണിനുള്ളിൽ രണ്ടു യുവാക്കളെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സോനു, ആശിഷ് എന്നീ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്.
നജഫ്ഗഡിലെ സലൂണിനുള്ളിൽ ആളുകളുടെയും ജീവനക്കാരുടെയും മുന്നിലായിരുന്നു സംഭവം. തോക്കുമായെത്തിയ രണ്ടുപേരാണ് കൊല നടത്തിയത്. ആക്രമികൾ ഭീഷണിപ്പെടുത്തിയതിന് ശേഷം യുവാക്കളെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം ആക്രമികൾ ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
Flash: (Disturbing Visuals)Two men shot dead inside salon in southwest Delhi’s #Najafgarh area, police said. Sonu and Ashish, in their early 30’s, shot multiple times in front of other customers and salon workers, they said.#Delhi pic.twitter.com/gP5jXhQHPc— Yuvraj Singh Mann (@yuvnique) February 9, 2024
English Summary:
On Camera, 2 Men Shot Dead Inside Delhi Salon