ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം


സിങ്കപ്പുര്‍: ചൈനീസ് പുതുവര്‍ഷത്തില്‍ കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യര്‍ഥിച്ച് സിങ്കപ്പുര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ്.12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ (year of the dragon) പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആഹ്വാനം. ഫെബ്രുവരി പത്തുമുതല്‍ അടുത്ത വര്‍ഷം ജനുവരി 28 വരെയാണ് ചൈനീസ് കലണ്ടര്‍ പ്രകാരം വ്യാളിവര്‍ഷം. പുതുവര്‍ഷ സന്ദേശത്തിലാണ് സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.


Source link

Exit mobile version