മമ്മൂട്ടി, ജീവ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘യാത്ര 2’വിനു തിയറ്ററുകളിൽ മികച്ച പ്രതികരണം. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടേയും മകനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ജീവിതം ആസ്പദമാക്കിയാണ് യാത്ര 2 ഒരുക്കിയിരിക്കുന്നത്.
വൈഎസ്ആറായി രണ്ടാം വട്ടവും സ്ക്രീനിലെത്തിയ മമ്മൂട്ടിയുടെ രംഗങ്ങള്‍ പ്രേക്ഷകര്‍ ആഘോഷമാക്കി. ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തിയറ്ററിൽ നിന്നുള്ള കാണികളുടെ ആഘോഷ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്.
സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി. കേതകി നാരായൺ, സുസന്നെ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
2019ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ യാത്ര ബോക്സ്ഓഫിസിലും മികച്ച വിജയം കൈവരിച്ചു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് മഹി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തുന്നത്.
ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് ‘യാത്ര 2’ എന്ന ചിത്രം നിർമിക്കുന്നത്.
English Summary:
Yatra 2 Audience Review
Source link