പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ പിഎസ്ജി ക്വാർട്ടർ ഫൈനലിൽ. പിഎസ്ജി 3-1ന് ബ്രെസ്റ്റിനെ പരാജയപ്പെടുത്തി. തോൽവി അറിയാതെ പിഎസ്ജിയുടെ 15-ാം മത്സരമാണ്. സീസണിലെ 30-ാം ഗോളുമായി കിലിയൻ എംബപ്പെ 34-ാം മിനിറ്റിൽ പിഎസ്ജിയെ മുന്നിലെത്തിച്ചു. അടുത്ത സീസണിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് എംബപ്പെ ചേക്കേറുമെന്ന അഭ്യൂഹം ഇതിനിടെ ശക്തമായിട്ടുണ്ട്. ഡാനിലോ പെരേര (37’), ഗോണ്‍സാലോ റാമോസ് (90+2’) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് ഗോൾ നേട്ടക്കാർ.
Source link