മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോളിന്റെ ഒന്നാം പാദ സെമിയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ബിൽബാവോ പരാജയപ്പെടുത്തി. അത്ലറ്റിക്കോയുടെ കളത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് ബിൽബാവോ നേടിയത്.
25-ാം മിനിറ്റിൽ അലക്സ് ബെറെൻഗുവറാണ് പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. സ്വന്തം ഗ്രൗണ്ടിൽ 2023 ജനുവരിയിൽ തുടങ്ങിയ പരാജയമറിയാതെയുള്ള അത്ലറ്റിക്കോയുടെ 28 മത്സര കുതിപ്പിനാണ് ബിൽബാവോ വിരാമമിട്ടത്.
Source link