കേരളത്തിനു തോൽവി
ഭുവനേശ്വർ: 73-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള വനിതകൾക്ക് തോൽവി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം 64-80ന് മഹാരാഷ്ട്രയോടാണ് പരാജയപ്പെട്ടത്. എന്നാൽ, ഗ്രൂപ്പ് ജേതാക്കളായ തമിഴ്നാടിന് ഒപ്പം കേരളവും മഹാരാഷ് ട്രയും ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഇന്നു മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ തമിഴ്നാട് 73-54ന് ചണ്ഡിഗഡിനെ തോൽപ്പിച്ചു.
പുരുഷ വിഭാഗത്തിൽ കേരളം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായതോടെയാണ് ക്വാർട്ടറിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കാതിരുന്നത്.
Source link