സാൻ ഡിയേഗോ: അമേരിക്കയിലെ സാൻ ഡിയേഗോയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യുഎസ് നാവികർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയിൽ പർവതപ്രദേശത്ത് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് നാവികരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ലാസ് വേഗാസിലെ ക്രീച്ച് എയർഫോഴ്സ് ബേസിലെ പരിശീലനത്തിനു ശേഷം സാൻ ഡിയേഗോയിലെ മിരാമർ വ്യോമകേന്ദ്രത്തിലേക്കു മടങ്ങുകയായിരുന്നു സൈനികർ. ചൊവ്വാഴ്ച രാത്രിയാണ് സിഎച്ച്-53 ഇ സൂപ്പർ സ്റ്റാലിയൻ ഹെലികോപ്റ്റർ കാണാതായത്. മരിച്ച നാവികരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാൻ ഡിയാഗോയിൽനിന്ന് ഒരു മണിക്കൂർ യാത്രാ ദൂരമുള്ള പർവതത്തിൽ ബുധനാഴ്ചയാണ് ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയത്.
അഞ്ചു പേരുടെയും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
Source link