ഏക വ്യക്തി നിയമം ഇസ്‍ലാമിക വിരുദ്ധമല്ല; പിന്തുടരുന്നതിൽ പ്രശ്നമില്ല: ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ഡെറാഡൂൺ∙ ഏക വ്യക്തി നിയമ(യുസിസി) 2024 ബിൽ നിയമസഭയിൽ പാസാക്കിയതിനു പിന്നാലെ, ബിൽ ഇസ്‍ലാമിക് വിരുദ്ധമാണെന്ന വാദങ്ങൾ തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏക വ്യക്തി നിയമം പിന്തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും അത് ഇസ്‍ലാമിക വിശ്വാസത്തെ മുറിപ്പെടുത്തില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷാംസ് അറിയിച്ചു. 
Read also: സ്വന്തം കുടുംബത്തിനായി പണമിരക്കാനല്ല വിജയൻ സാബ് ഇവിടെ വന്നത്: കേന്ദ്രത്തെ ഓർമിപ്പിച്ച് കേജ്‍രിവാൾ‘‘രാജ്യം മുഴുവൻ ഈ ബില്ലിനെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ബിൽ ഇസ്‍ലാമിക വിരുദ്ധമാണെന്നാണു മുസ്‍ലിം സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ബില്ലിൽ ഇസ്‍ലാമിക വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന യാതൊന്നും ഇല്ല. ഒരു യഥാർഥ മുസ്‍ലിം എന്ന നിലയിൽ, ഖുറാന്റെ വെളിച്ചത്തിൽ ഞാൻ പറയട്ടെ, ഈ നിയമം പിന്തുടരുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇതിനെ എതിർക്കുന്നവർ യഥാർഥ മുസ്‍ലിം അല്ല. കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമായി ബന്ധമുള്ള ‘രാഷ്ട്രീയ മുസ്‍ലിമുകളാണ്’ ഈ നിയമത്തിനെതിരെ പറയുന്നത്. വീണ്ടും പൂർണ ഉത്തരവാദിത്തതോടെ ഞാൻ പറയട്ടെ, ഈ ബിൽ ഇസ്‍ലാമിക നിയമങ്ങൾ ലംഘിക്കുന്നില്ല.’’– ഷദാബ് എഎൻഐയോടു പറഞ്ഞു.  

ബുധനാഴ്ചയാണ് ഏക വ്യക്തി നിയമ (യുസിസി) ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. 2 ദിവസത്തെ ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് നിയമം അംഗീകരിച്ചത്. കരട് നിയമത്തിൽ വിശദമായ ചർച്ചയും പഠനവും നടത്താൻ സാധിച്ചിട്ടില്ലെന്നും നിയമസഭാ സിലക്ട് കമ്മിറ്റിക്കു വിടണമെന്നുമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയും ചെയ്തു.

English Summary:
“No Issue Abiding By Uniform Civil Code”: Uttarakhand Waqf Board


Source link
Exit mobile version