പ്രഭാസിന്റെ ‘കൽക്കി’യില്‍ അന്ന ബെൻ; സ്വപ്നതുല്യമെന്ന് നടി
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ ഭാഗമായി അന്ന ബെന്നും. തെലുങ്കിലെ അന്നയുടെ ആദ്യ ചിത്രം കൂടിയാണിത്. തന്നെ സംബന്ധിച്ചിത് സ്വപ്നതുല്യമായ തുടക്കമെന്നാണ് അന്ന പറയുന്നത്.
‘‘നാഗ സർ ആണ് എന്നെ വിളിച്ച് ‘കൽക്കി’യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നു പറയുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഞാനും ത്രില്ലിലായി, കൽക്കിയുടെ ഭാഗമയാതിന്റെ ആവേശത്തിലാണ് ഞാൻ.
എന്റെ കരിയറിൽ ഞാൻ ഇതുവരെ ചെയ്യാത്ത ഒന്നാണ് സയൻസ്-ഫിക്‌ഷനും ആക്‌ഷനും. ഇന്ത്യൻ സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ആവേശത്തിലാണ് ഞാൻ. മാത്രമല്ല ‘കൽക്കി’യിലെ എന്റെ കഥാപാത്രം പ്രേക്ഷകരിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളിൽ എക്കാലവും നിലനിൽക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇങ്ങനൊരു കഥാപാത്രം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ചതും സ്വാധീനിക്കാൻ കഴിയുന്നതുമായ റോളാണിത്. ഹൈദരാബാദിൽ വച്ച് എന്റെ ഭാഗം പൂത്തിയാക്കി കഴിഞ്ഞു.’’–അന്ന ബെൻ പറയുന്നു.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്. ചിത്രം മെയ് 9ന് തിയറ്ററുകളിലെത്തും.
English Summary:
Anna Ben joins Prabhas’ Kalki 2898 AD
Source link