ഖ​ത്ത​ര്‍ Xജോ​ര്‍​ദാ​ന്‍ ഫൈ​ന​ല്‍


ദോ​ഹ: എ​എ​ഫ്സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ള്‍ ഫൈ​ന​ല്‍ ചി​ത്രം തെ​ളി​ഞ്ഞു. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ജോ​ര്‍​ദാ​നും ത​മ്മി​ല്‍ കി​രീ​ട പോ​രാ​ട്ടം അ​ര​ങ്ങേ​റും. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം സെ​മി​യി​ല്‍ ഖ​ത്ത​ര്‍ 3-2 ന് ​ഇ​റാ​നെ കീ​ഴ​ട​ക്കി. നാ​ലാം മി​നി​റ്റി​ല്‍ ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് ഇ​റാ​ന്‍ സെ​മി​യി​ല്‍ വീ​ണ​ത്. ഗാ​ബെ​ര്‍ (17-ാം മി​നി​റ്റ്), അ​ഫി​ഫ് ( 43-ാം മി​നി​റ്റ്), അ​ലി ( 82-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ഖ​ത്ത​റിന്‍റെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

സ​ണ്‍ ഹ്യൂ​ങ് മി​ന്‍റെ ദ​ക്ഷി​ണ കൊ​റി​യ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നു സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ജോ​ര്‍​ദാ​ന്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ് ഖ​ത്ത​ര്‍. 2019 ഫൈ​ന​ലി​ല്‍ ജ​പ്പാ​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഖ​ത്ത​റി​ന്‍റെ ക​ന്നി കീ​രീ​ട​ധാ​ര​ണം. ശ​നി​യാ​ഴ്ച​യാ​ണ് ഫൈ​ന​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30 നാ​ണ് ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ്.


Source link

Exit mobile version