ഖത്തര്‍ Xജോര്‍ദാന്‍ ഫൈനല്‍
ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. ആതിഥേയരായ ഖത്തറും ജോര്‍ദാനും തമ്മില്‍ കിരീട പോരാട്ടം അരങ്ങേറും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഖത്തര്‍ 3-2 ന് ഇറാനെ കീഴടക്കി. നാലാം മിനിറ്റില്‍ ലീഡ് നേടിയ ശേഷമാണ് ഇറാന് സെമിയില്‍ വീണത്. ഗാബെര്‍ (17-ാം മിനിറ്റ്), അഫിഫ് ( 43-ാം മിനിറ്റ്), അലി ( 82-ാം മിനിറ്റ്) എന്നിവരായിരുന്നു ഖത്തറിന്റെ ഗോള്‍ നേട്ടക്കാര്‍.
സണ്‍ ഹ്യൂങ് മിന്റെ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു സെമിയില്‍ കീഴടക്കിയാണ് ജോര്‍ദാന്‍ ഫൈനലില്‍ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യന്മാരാണ് ഖത്തര്‍. 2019 ഫൈനലില്‍ ജപ്പാനെ കീഴടക്കിയായിരുന്നു ഖത്തറിന്റെ കന്നി കീരീടധാരണം. ശനിയാഴ്ചയാണ് ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനലിന്റെ കിക്കോഫ്.
Source link