കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കുകയോ?; നുണ പ്രചരിപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണു മോദിയുടെ ഗാരന്റി: ഖർഗെ

ന്യൂഡൽഹി ∙ ഭരണഘടനയിൽ വിശ്വസിക്കാത്ത, ദണ്ഡി യാത്രയിലോ ക്വിറ്റ് ഇന്ത്യ സമരത്തിലോ പങ്കെടുക്കാത്തയാളുകൾക്ക് കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ആരോപണങ്ങൾക്ക് ട്വിറ്ററിലിട്ട കുറിപ്പിൽ അദ്ദേഹം അക്കമിട്ടു മറുപടി നൽകി.
10 വർഷം രാജ്യം ഭരിച്ചിട്ടും മോദിക്ക് കോൺഗ്രസിനെ പഴിക്കാൻ മാത്രമേ അറിയൂ. നുണ പ്രചരിപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണു മോദിയുടെ ഗാരന്റി. യുപിഎ കാലത്തേക്കാൾ കുറവാണ് മോദി കാലത്തെ ജിഡിപി വളർച്ച. 14 കോടി ജനങ്ങളെ പട്ടിണിയിൽ നിന്നു മോചിപ്പിച്ച ഭരണമാണു യുപിഎയുടേത്. ആധാർ – ബാങ്ക് അക്കൗണ്ട് ബന്ധനത്തിലൂടെ ഡിജിറ്റൽ ഇന്ത്യയ്ക്കു തുടക്കമിട്ടത് യുപിഎ സർക്കാരാണ്. 

കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന മോദിയുടെ വിമർശനത്തിനു മറുപടിയായി, ബിജെപിയിലെ കുടുംബ രാഷ്ട്രീയത്തിന്റെ കണക്കും നേതാക്കളുടെ ചിത്രങ്ങളും ഖർഗെ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു. രാജ്യസഭയിൽ താൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ 2 പേജ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചു. 

English Summary:
Narendra Modi guarantee is regarding spreading lies says Mallikarjun Kharge


Source link
Exit mobile version