സാഫ് കിരീടം ലക്ഷ്യംമിട്ട് ഇന്ത്യ
ധാക്ക: സാഫ് അണ്ടർ 19 വനിതാ ഫുട്ബോൾ കിരീടത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ. ആതിഥേയരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്. നിർണായകമായ മത്സരത്തിൽ 4-0ന് നേപ്പാളിനെ കീഴടക്കിയാണ് രണ്ടാം സ്ഥാനത്തോടെ ഇന്ത്യ ഫൈനൽ ടിക്കറ്റ് എടുത്തത്.
ലീഗ് റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ ബംഗ്ലാദേശിന് ഒന്‍പതും ഇന്ത്യക്ക് ആറും നേപ്പാളിന് മൂന്നും പോയിന്റാണ്. ഭൂട്ടാനായിരുന്നു ചാന്പ്യൻഷിപ്പിലെ നാലാമത് ടീം. നിലവിലെ ചാന്പ്യന്മാരാണ് ബംഗ്ലാദേശ്.
Source link