SPORTS

കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ


ഭു​​വ​​നേ​​ശ്വ​​ർ: 73-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. ലീ​​ഗ് റൗ​​ണ്ട് ഒ​​രു​​ദി​​വ​​സം​​കൂ​​ടി ശേ​​ഷി​​ക്കേ ക​​ർ​​ണാ​​ട​​ക​​യ്ക്കെ​​തി​​രേ 68-45ന്‍റെ ജ​​യം നേ​​ടി​​യാ​​ണ് കേ​​ര​​ളം ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ച​​ത്. കേ​​ര​​ള പു​​രു​​ഷ ടീം ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. പു​​രു​​ഷ ടീം ​​63-72ന് ​​പ​​ഞ്ചാ​​ബി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ക​​ർ​​ണാ​​ട​​ക​​യ്ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​നാ​​യി കെ.​​എ. അ​​ഭി​​രാ​​മി 24ഉം ​​പി.​​എ. അ​​ൽ​​ക്ക 16ഉം ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ത​​മി​​ഴ്നാ​​ട്, മ​​ഹാ​​രാ​​ഷ്‌​ട്ര, ​പ​​ഞ്ചാ​​ബ്, ഛത്തീ​​സ്ഗ​​ഡ്, മ​​ധ്യ​​പ്ര​​ദേ​​ശ് ടീ​​മു​​ക​​ളും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.


Source link

Related Articles

Back to top button