ഇന്ത്യ x പാക്കിസ്ഥാൻ?
ബെനോനി: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരാണെന്ന് ഇന്നറിയാം. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി രണ്ട് വിക്കറ്റിന് മറികടന്ന് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ x പാക്കിസ്ഥാൻ സെമി ജേതാക്കളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ട് ജേതാക്കളായാണ് ഓസ്ട്രേലിയ സെമിയിൽ എത്തിയത്. ഇന്ത്യക്കു പിന്നിൽ സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാനും ഓസ്ട്രേലിയയും ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഞായറാഴ്ചയാണ് ഫൈനൽ.
Source link