പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടു​മെ​ന്ന ബ​ജ​റ്റ് രേഖ; വിശദീകരണവുമായി മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 1990 മു​​​ത​​​ൽ വി​​​വി​​​ധഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ട​​​ച്ചു പൂ​​​ട്ടു​​​ക​​​യോ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്ത 18 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചു പൂ​​​ട്ടു​​​മെ​​​ന്നു ബ​​​ജ​​​റ്റ് രേ​​​ഖ​​​യി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം. ബ​​​ജ​​​റ്റി​​​നൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് മു​​​ന്പു പൂ​​​ട്ടി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചു പൂ​​​ട്ടു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ബ​​​ജ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളി​​​ലും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ച്ചു പൂ​​​ട്ടി​​​യ​​​തോ പൂ​​​ട്ട​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന​​​തോ ആ​​​ണ്. അ​​​ട​​​ച്ചു പൂ​​​ട്ടി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​ട​​​ച്ചു പൂ​​​ട്ടു​​​ന്ന​​​തെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ഴി​​​ച്ചു വി​​​ടു​​​ന്ന​​​തെ​​​ന്നു വ്യ​​​വ​​​സാ​​​യ പി. ​​​രാ​​​ജീ​​​വ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. പ​​​ട്ടി​​​ക​​​യി​​​ലെ 18 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത് 10 എ​​​ണ്ണ​​​മാ​​​ണ്. ഇ​​​വ​​​യെ​​​ല്ലാം 2016ലെ ​​​ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പുത​​​ന്നെ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​നഃക്ര​​​മീ​​​ക​​​രി​​​ച്ച​​​തോ ലി​​​ക്വി​​​ഡേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​തോ ആ​​​ണ്. 34 വ​​​ർ​​​ഷം മു​​​ന്പ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​യ സ്ഥാ​​​പ​​​നം പോ​​​ലും പു​​​തു​​​താ​​​യി അ​​​ട​​​ച്ചു പൂ​​​ട്ടാ​​​ൻ പോ​​​കു​​​ന്നു​​​വെ​​​ന്നു പ്ര​​​ച​​​രി​​​പ്പിച്ച​​​വ​​​യി​​​ലു​​​ണ്ട്. 1990 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യോ പ്ര​​​ത്യേ​​​ക ഉ​​​ദ്ദേ​​​ശ​​​്യത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ചശേ​​​ഷം അ​​​തു നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്ത​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണി​​​വ. കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യ​​​റി​​​യാ​​​യി ആ​​​രം​​​ഭി​​​ച്ച ചി​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പു​​​നഃ​​​ക്ര​​​മീ​​​കരി​​​ച്ചെ​​​ങ്കി​​​ലും സ്ഥാ​​​പ​​​നം മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ഇ​​​പ്പോ​​​ഴും മു​​​ന്നേ​​​റു​​​ന്നു. കെ​​​ൽ​​​ട്രോ​​​ണ്‍ പ​​​വ​​​ർ ഡി​​​വൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം 2005ലും ​​​കെ​​​ൽ​​​ട്രോ​​​ണ്‍ റെ​​​ക്റ്റി​​​ഫ​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് 2006ലും ​​​കേ​​​ര​​​ള ഗാ​​​ർ​​​മെ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡ് 2007ലും ​​​കേ​​​ര​​​ള സ്പെ​​​ഷ​​​ൽ റി​​​ഫ്രാ​​​ക്റ്റ​​​റീ​​​സ് ലി​​​മി​​​റ്റ​​​ഡ് 1996ലും ​​​സി​​​ഡ്കെ​​​ൽ ടെ​​​ലി​​​വി​​​ഷ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് 1993ലും ​​​ക​​​ഞ്ചി​​​ക്കോ​​​ട് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് 2015ലും ​​​വ​​​ഞ്ചി​​​നാ​​​ട് ലെ​​​തേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് 1990ലും ​​​സി​​​ഡ്കോ മോ​​​ഹ​​​ൻ കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ് 2007ലും ​​​കു​​​ന്ന​​​ത്ത​​​റ ടെ​​​ക്സ്റ്റൈ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് 1997ലും ​​​പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വൈ​​​ൻ​​​ഡ് അ​​​പ്പ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ത്ര​​​യോ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ബ​​​ജ​​​റ്റി​​​നൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Source link
Exit mobile version