INDIALATEST NEWS
തമിഴ്നാട്ടിലെ പതിനഞ്ച് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി∙ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖരായ മുൻ എഐഎഡിഎംകെ നേതാക്കൾ ബിജെപിയിൽ ചേർന്നു. പതിനഞ്ച് എംഎൽഎമാരും ഒരു എംപിയും അടക്കം 16 പേരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
കെ.വടിവേൽ, പി.എസ്.കന്ദസ്വാമി, മുൻമന്ത്രിയായിരുന്ന ഗോമതി ശ്രീനിവാസൻ, ആർ.ചിന്നസ്വാമി, ആർ.ദുരൈസ്വാമി തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉള്ളതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ നടത്തിയ ചരടുവലിയാണ് ഇവരുടെ അംഗത്വത്തിലേക്ക് നയിച്ചതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ അറിയിക്കുന്നത്.
English Summary:
AIADMK leaders, including fifteen former MLAs and a former MP, joined BJP
Source link