അഭിനയം എനിക്കു പറ്റാത്ത വിഷയം, നന്ദി ജൂഡിനോട്: ഭാഗ്യലക്ഷ്മി

ഒരു മുത്തശ്ശി ഗദ എന്ന സിനിമയുടെ ഡബ്ബിങ് ജീവിതം മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംവിധായകൻ ജൂഡ് ആന്തണിയുടെ വിശ്വാസത്തെ തുടർന്നാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘ഒരു മുത്തശ്ശി ഗദ ഡബ്ബിങ് ജീവിതമാണ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്. അഭിനയം എനിക്കു പറ്റാത്തൊരു വിഷയമാണ് അന്നും ഇന്നും.. പക്ഷേ സംവിധായകൻ ജൂഡ് ആന്തണിയുടെ വിശ്വാസമായിരുന്നു ഇതിൽ ഞാൻ അഭിനയിക്കാൻ കാരണം. 45 ദിവസത്തെ ഷൂട്ടിങ്ങ് മറക്കാൻ പറ്റില്ല. അത്രയ്ക്കും ആസ്വദിച്ചു. ആ ദിനങ്ങൾ.. രാജിനി ചാണ്ടി എന്ന നല്ലൊരു സുഹൃത്തിനെ കിട്ടി. ഇന്നും യാത്രകളിൽ പലരും നന്നായിരുന്നു ആ സിനിമ എന്ന് പറയാറുണ്ട്. ചെറിയ കുട്ടികൾ മുത്തശ്ശി എന്ന് വിളിച്ചുകൊണ്ട് ഓടിവരാറുണ്ട്. നന്ദി ജൂഡ്.’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

2016ലാണ് ജൂഡ് ആന്തണി തിരക്കഥ എഴുതി സംവിധാനം ചെയ്ത മുത്തശ്ശി ഗദ തിയറ്ററുകളിലെത്തുന്നത്. രാജിനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപർണ ബാലമുരളി, രമേശ്പിഷാരടി, രാജീവ് പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

നടൻ നിവിൻ പോളി നൽകിയ കഥാതന്തു വികസിപ്പിച്ചാണ് ജൂഡ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത്. രാജിനി ചാണ്ടിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 

English Summary:
Bhagyalakshmi about Jude Anthany Joseph


Source link
Exit mobile version