ASTROLOGY

വാഹന നമ്പരിലും പാസ്‌വേഡിലും സഥാനംപിടിക്കുന്ന ഭാഗ്യസംഖ്യകൾ; സംഖ്യകൾ ഭാഗ്യം നിർണയിക്കുമോ?

ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്.

ജ്യോതിഷപ്രകാരം ഇരുപത്തിയേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പർ ആയാലും പാസ്‌വേഡ് ആയാലും ജന്മനക്ഷത്രമനുസരിച്ചുള്ള സംഖ്യ വരുന്നത് ഭാഗ്യം പ്രദാനം ചെയ്യുമെന്നാണ് സംഖ്യാശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.

മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വം എന്താണെന്നതിനെപ്പറ്റിയും അയാളുടെ ജീവിതത്തെക്കുറിച്ചും ഏതു തൊഴിൽ തെരെഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ചുമെല്ലാം വലിയ ധാരണ നല്കാൻ സംഖ്യാശാസ്ത്രത്തിനു കഴിയും. മനുഷ്യർ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ പ്രധാനമായും സ്വന്തം ആരോഗ്യത്തെക്കുറിച്ചും സാമ്പത്തികമായ ഉയർച്ചയെക്കുറിച്ചും വൈവാഹിക കാര്യങ്ങളെക്കുറിച്ചുമെല്ലാമാണ് അതിനുള്ള ഉത്തരങ്ങളെല്ലാം നിഷ്പ്രയാസം നൽകാൻ കഴിയുന്ന ഒരു സുപ്രധാന ശാസ്ത്രമാണിത്.

ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകൾഅശ്വതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7ഭരണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9കാർത്തിക നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2മകയിരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9തിരുവാതിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4പുണർതം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3പൂയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8ആയില്ല്യം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5മകം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -7പൂരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -9ഉത്രം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1അത്തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 2ചിത്തിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9ചോതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4വിശാഖം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 3അനിഴം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -8തൃക്കേട്ട നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5മൂലം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7പൂരാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 6ഉത്രാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1തിരുവോണം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ- 2അവിട്ടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9ചതയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4പൂരുരുട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3ഉതൃട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8രേവതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5

English Summary:
27 Nakshatras and Lucky Numbers


Source link

Related Articles

Back to top button