വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്; 2026 തിരഞ്ഞെടുപ്പ് ലക്ഷ്യം?

ചെന്നൈ∙ സൂപ്പർതാരം വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുത്ത് നടൻ വിശാലും. വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോയി. 
ഇതിനിടെ വിശാൽ തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കൾ നല ഇയക്കം’ (പൊതുജന നൻമയ്ക്കുള്ള സംഘം) എന്നാക്കി മാറ്റിയിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും പ്രവർത്തകരെ നിയോഗിച്ചു. പാർട്ടിയുടെ പേര് എത്രയും വേഗം പ്രഖ്യാപിച്ച ശേഷം 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണു നീക്കമെന്നും റിപ്പോർട്ടുണ്ട്.

English Summary:
Tamil Actor Vishal may also enter politics


Source link
Exit mobile version