ASTROLOGY

കണ്ണിലോ, കണ്ണിനരികിലോ മറുകുണ്ടോ? കൺപോളയിലെ മറുകു നൽകുന്ന സൂചന

മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. കണ്ണിനുള്ളിലും കണ്ണിനടുത്തായും വരുന്ന മറുകുകൾ ഓരോ ഫലങ്ങളെ സൂചിപ്പിക്കുന്നു. വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ, ബിസിനസിലോ പ്രാവീണ്യം തെളിയിച്ചില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ ആ വ്യക്തി അല്പം ഗർവുള്ളവരായിരിക്കും.

വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. എല്ലാക്കാര്യങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിക്കുന്നവർ. ഇടത്തെ കൺപോളയിൽ മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. പൊതുവെ മുകളിലെ കൺപോളയിൽ മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴത്തെ കൺപോളയിൽ മറുകുള്ളവർ നിർഭാഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും.

മറുക് ദൃശ്യമായിരിക്കുന്നതു കൺതടത്തിലാണെങ്കിൽ, ആ വ്യക്തി സമാധാനകാംക്ഷിയായിരിക്കും. പക്ഷേ ഇക്കൂട്ടക്ക് ജീവിതത്തിൽ വളരെയധികം വേദനകൾ സഹിക്കേണ്ടതായി വരാറുണ്ട്. പുരികത്തിനും കണ്ണുകൾക്കും ഇടയ്ക്ക് മറുകുള്ളവർ നേതൃഗുണമുള്ളവരും കുടുംബത്തോട് അടുപ്പമുള്ളവരുമാണ്.

English Summary:
Spiritual Meanings of Mole on the eye and around the Eye


Source link

Related Articles

Back to top button