ഹാട്രിക് ഫോഡൻ
ബ്രെന്റ്ഫോർഡ്: ഫിൽ ഫോഡന്റെ ഹാട്രിക് മികവിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളിന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. ജയത്തോടെ സിറ്റി പോയിന്റ് നിലയിൽ ആഴ്സണലിനെ മറികടന്ന് രണ്ടാമതെത്തി. ഒരു മത്സരം കുറവുള്ള സിറ്റിക്ക് 22 കളിയിൽ 49 പോയിന്റാണ്. ഇതേ പോയിന്റുള്ള ആഴ്സണലിനെ ഗോൾ വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്തേക്കു തള്ളിയത്.
23 കളിയിൽ 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ നീൽ മൗപെയിലൂടെ ബ്രെന്റ്ഫോർഡാണ് മുന്നിലെത്തിയത്. 45+3 മിനിറ്റിൽ സമനില നേടിയ ഫോഡൻ രണ്ടാം പകുതിയിൽ (53, 70’) രണ്ടു ഗോളുകൾ കൂടി നേടി ജയം ഉറപ്പിച്ചു.
Source link