വിമാനം ഇടിച്ചു മരിച്ചു


ഹോ​​​ങ്കോം​​​ഗ്: വി​​​മാ​​​ന​​​ത്താ​​​വ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ര​​ൻ വി​​​മാ​​​നം​​​ ക​​​യ​​​റി മ​​​രി​​​ച്ചു. ഹോ​​​ങ്കോം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​മാ​​​നം കെ​​​ട്ടി​​​വ​​​ലി​​​ച്ചു​​​ കൊ​​​ണ്ടുപോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജോ​​​ർ​​​ദാ​​​ൻ പൗ​​​ര​​​നാ​​​യ മു​​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​ണു മ​​​രി​​​ച്ച​​​ത്. ഗ്രൗ​​​ണ്ട് സ​​​പ്പോ​​​ർ​​​ട്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന ഇ​​​യാ​​​ളും മ​​​റ്റൊ​​​രാ​​​ളും​​കൂ​​​ടി വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​മാ​​​നം കെ​​​ട്ടി​​​വ​​​ലി​​​ച്ചു​​​കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു സം​​​ഭ​​​വം.

സൈ​​​ഡ് സീ​​​റ്റി​​​ലി​​​രു​​​ന്ന ഇ​​​യാ​​​ൾ തെ​​​റി​​​ച്ചു​​​വീ​​​ണ് പി​​​ന്നാ​​​ലെ​​​യു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ന് അ​​​ടി​​​യി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​യാ​​​ൾ അ​​​ശ്ര​​​ദ്ധ കാ​​​ട്ടി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.


Source link

Exit mobile version