ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി; 6.4 ലക്ഷം കോടിയുടെ കരാർ ഒപ്പിടും
ബേതുൾ: ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറിൽ ഇന്ത്യ ഒപ്പിട്ടേക്കും. 6.4 ലക്ഷം കോടി രൂപയുടെ കരാറാണിത്. 20 വർഷത്തേക്ക് (2048 വരെ) ഇപ്പോഴത്തേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതാണു കരാർ. ഗോവയിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക് ഉച്ചകോടിയിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിക്കന്പനിയായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് ഖത്തർ എനർജിയുമായി കരാർ ഒപ്പിടുന്നത്. 2004ലെ 75 ലക്ഷം ടണ്‍ പ്രതിവർഷ ഇറക്കുമതിക്കരാറിന്റെ തുടർച്ചയാണിത്. വൈദ്യുതി, രാസവളം, സിഎൻജി എന്നിവയുടെ ഉത്പാദനത്തിനായിരിക്കും ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിക്കുക. രണ്ടു കരാറുകളിലായി 85 ലക്ഷം ടണ്‍ പ്രകൃതിവാതകമാണ് പെട്രോനെറ്റ് ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ആദ്യത്തെ 25 വർഷ കരാർ 2028ൽ അവസാനിക്കും. ഇത് 20 വർഷം കൂടി നീട്ടാനാണ് പെട്രോനെറ്റിന്റെ നീക്കം. 2015ലാണു പെട്രോനെറ്റ് രണ്ടാമത്തെ കരാറിൽ ഒപ്പിട്ടത്.
2070ഓടെ കാർബണ്‍ പുറംതള്ളൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്ത്യ, പ്രകൃതിവാതകത്തെയാണ് ഇതിനുള്ള മാര്‍ഗമായി കാണുന്നത്. നിലവിലെ പ്രകൃതിവാതക ഉപയോഗമായ 6.3 ശതമാനത്തിൽനിന്ന് 2030ഓടെ 15 ശതമാനത്തിലേക്ക് ഉയർത്താനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. പുതിയ കരാർ പ്രകാരം ഏതു തുറമുഖത്തു ചരക്കിറക്കണമെന്നതു വാങ്ങുന്നവർക്കു നിശ്ചയിക്കാം. പഴയ കരാർ പ്രകാരം, ഗുജറാത്തിലെ ദഹേജിലാണ് ഖത്തർ പ്രകൃതിവാതകം ഇറക്കിനൽകുന്നത്. തുറമുഖം നിശ്ചയിക്കാനുള്ള അധികാരം ലഭിക്കുന്നതോടെ, കന്പനികൾക്കു ഗതാഗതച്ചെലവ് കുറയ്ക്കാനാകുമെന്നു നിരീക്ഷകർ കരുതുന്നു.

Source link