മധ്യപ്രദേശ് സ്ഫോടനത്തിൽ മരണം 11 ആയി, നൂറോളം പേർ ആശുപത്രിയിൽ; അന്വേഷണം

ഭോപാൽ∙ മധ്യപ്രദേശിലെ ഹാർദയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റതായി വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിതീവ്ര സ്ഫോടനമാണ് ഉണ്ടായതെന്നും സമീപപ്രദേശത്തേക്ക് പ്രകമ്പനം വ്യാപിച്ചെന്നും നർമദാപുരം ജില്ലയിലെ സിയോനി മാൽവ പ്രദേശവാസികൾ അറിയിച്ചു. അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവം നടന്ന സമയത്ത് 150 ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
Very sad incident in Harda, Madhya Pradesh..Fire caused by explosion in firecracker factory, Many workers injured.My Condolences to the familypic.twitter.com/A3XkJuND8z— ᎠeeթtᎥ
(@SaffronJivi) February 6, 2024
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അധികൃതരോട് സംഭവത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയാറാക്കാൻ ഭോപാലിലെയും ഇൻഡോറിലെയും മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
VIDEO | One more body recovered during search and rescue operations in MP’s Harda, where an explosion at a firecracker factory occurred earlier today. pic.twitter.com/Kd56CxOFO4— Press Trust of India (@PTI_News) February 6, 2024