CINEMA

ചിലർക്ക് ഈ പോരാട്ടം വെറും ‘സ്റ്റണ്ട്’ മാത്രം: പൂനം പാണ്ഡെ വിവാദത്തിൽ മംമ്ത മോഹൻദാസ്

നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ ശക്തമായ വിമർശനവുമായി മംമ്ത മോഹൻദാസ്. ലോക കാൻസർ ദിനത്തിലാണ് ഒരു കാൻസർ പോരാളി കൂടിയായ നടിയുടെ കുറിപ്പെന്നതും ശ്രദ്ധേയം. കുറച്ച് പേർക്ക് ഈ പോരാട്ടം വെറും ‘സ്റ്റണ്ട്’ മാത്രം. പക്ഷേ മറ്റുള്ളവർക്ക് ഇത് ജീവൻമരണ പോരാട്ടമാണെന്നാണ് മംമ്ത പറയുന്നത്. സെർവിക്കൽ കാൻസർ ബോധവത്ക്കരണത്തിനു വേണ്ടി സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ച് ആളുകളെ തെറ്റിധരിപ്പിച്ച പൂനം പാണ്ഡെയുടെ പ്രവൃത്തി വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
“കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും ‘സ്റ്റണ്ട്’. ഇങ്ങനെയുള്ള ഈ ലോകത്താണ് നമ്മളും  ജീവിക്കുന്നത്. നിങ്ങളെ നിങ്ങൾ തന്നെ കാത്തുരക്ഷിക്കുക. ആദ്യ പരിഗണന എന്നും നിങ്ങള്‍ക്കായിരിക്കണം. ഇതിനു നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. ഇതിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.” മംമ്ത മോഹൻദാസ് കുറിച്ചു.

വർഷങ്ങളായി കാൻസറിനെതിരെ പടപൊരുതികൊണ്ടിരിക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. നിരവധി തവണ കാൻസർ ബാധിക്കുകയും അതിനെതിരെ ധൈര്യപൂർവം പോരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തി കൂടിയാണ് മംമ്ത. ഒരു മാരകരോഗം ബാധിച്ചു എന്ന തരത്തിലുള്ള സങ്കടം പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് രോഗത്തെ നേരിടുന്ന മംമ്ത, കാൻറിനെതിരെ ബോധവത്കരണവും നടത്താറുണ്ട്.

സിനിമാലോകത്തും വളരെ സജീവമായി തന്നെ മംമ്തയുണ്ട്. ‘ബാന്ദ്ര’ ആണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘അണ്‍ലോക്’, ‘ഊമൈ വിഴികള്‍’, ‘മഹാരാജ’ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

English Summary:
Mamta Mohandas on World Cancer Day: ‘For some the fight is real, for others our fight is a ‘stunt’


Source link

Related Articles

Back to top button