INDIALATEST NEWS
വിദ്വേഷ പ്രസംഗം: മതപ്രഭാഷകൻ അറസ്റ്റിൽ

മുംബൈ ∙ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിൽ ഇസ്‌ലാം മതപ്രഭാഷകനെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ ഘാട്കോപ്പറിൽ തടിച്ചുകൂടി പ്രതിഷേധിച്ചവരിൽ 5 പേരെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പിന്നീട് അറസ്റ്റ് ചെയ്തു.
1ന് ഗുജറാത്തിൽ നടത്തിയ പ്രഭാഷണം വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് മുഫ്തി സൽമാൻ അസാരിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. പ്രഭാഷണത്തിന്റെ വിഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു.
English Summary:
Islamic preacher held in Mumbai for hate speech, crowd protests
Source link