‘അനിമൽ പാർക്കി’ന്റെ രണ്ട് സീനുകൾ ഞാൻ കേട്ടു: രൺബീർ കപൂർ
‘അനിമൽ’ സിനിമയുടെ രണ്ടാം ഭാഗമായ ‘അനിമൽ പാർക്കി’ന്റെ രണ്ട് സീനുകൾ ഇപ്പോൾ തന്നെ തയാറായി കഴിഞ്ഞുവെന്ന് രൺബീർ കപൂർ. സന്ദീപ് റെഡ്ഡി ഈ സീനുകൾ താനുമായി ചർച്ച ചെയ്തെന്നും അത് തന്റെ പ്രതീക്ഷകൾ വാനോളം വർധിപ്പിച്ചെന്നും രൺബീർ പറയുന്നു.
‘‘അനിമൽ സിനിമയുടെ കഥ മുഴുവൻ അറിയാവുന്നത് ചുരുക്കം ആളുകൾക്കു മാത്രമായിരുന്നു. ബോബി ഡിയോളിന് അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചല്ലാതെ കഥ എന്തെന്നുപോലും അറിയില്ലായിരുന്നു. അനിൽ കപൂറിനും ആകെ അറിയാവുന്നത് അച്ഛൻ–മകൻ ബന്ധത്തെക്കുറിച്ചു മാത്രം.
തന്റെ തിരക്കഥയിൽ ഒരു രഹസ്യസ്വഭാവം സന്ദീപ് എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. രണ്ടാം ഭാഗവും അതി ഗംഭീരമാക്കാൻ തന്നെയാണ് സന്ദീപിന്റെ തീരുമാനം. പാർട്ട് വണിന്റെ വിജയത്തിനുശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം കുറച്ചുകൂടി വർധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ഭാഗത്തേക്കാൾ ഡാർക്കർ ആകും അനിമൽ പാർക്ക്.’’–നെറ്റ്ഫ്ലിക്സിനു നൽകിയ അഭിമുഖത്തിൽ രൺബീർ കപൂർ പറഞ്ഞു.
പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റ്’ ആണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അടുത്ത പ്രോജക്ട്. ഈ സിനിമ പൂർത്തീകരിച്ചതിനുശേഷമാകും അനിമല്‍ പാർക്ക് ആരംഭിക്കുക.
English Summary:
Ranbir Kapoor reveals some interesting things about Animal Park.
Source link