SPORTS
ഒഡീഷ തലപ്പത്ത്
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ നാലാം ജയത്തോടെ ഒഡീഷ എഫ്സി പോയിന്റ് പട്ടികയിൽ തലപ്പത്ത്. ഡിയേഗൊ മൗറിസിയോയുടെ ഇരട്ടഗോൾ മികവിൽ ഒഡീഷ 3-0ന് ഹൈദരാബാദിനെ തോല്പിച്ചു. 27, 75 മിനിറ്റുകളിലാണ് മൗറിസിയോ വലകുലുക്കിയത്. ഒരു ഗോൾ റോയി കൃഷ്ണയും (45+1) നേടി. ലീഗിൽ 14 കളിയിൽ ഒഡീഷയ്ക്കു 30 പോയിന്റായി. 11 കളിയിൽ 27 പോയിന്റുള്ള എഫ്സി ഗോവയാണ് രണ്ടാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ആണ് മൂന്നാമത്. ഐഎസ്എല്ലിൽ ഇന്നു മത്സരങ്ങളില്ല.
Source link