ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെ തോൽപ്പിച്ച് ആഴ്സണൽ കിരീടപോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി. സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നിറഞ്ഞ സ്വന്തം ആരാധകരുടെ മുന്നിൽ ആഴ്സണൽ 3-1ന് ലിവർപൂളിനെ തറപറ്റിച്ചു. ഈ ജയത്തോടെ ആഴ്സണൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. 23 കളിയിൽ ലിവർപൂളിന് 51 പോയിന്റും ആഴ്സണലിന് 49 പോയിന്റുമാണ്.
14-ാംമിനിറ്റിൽ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു. എന്നാൽ 45+3-ാം മിനിറ്റിൽ ഓണ്ഗോളിലൂടെ ഗബ്രിയേൽ ആഴ്സണലിന്റെ ലീഡ് തകർത്തു. 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെലി ആഴ്സണലിനു ലീഡ് നൽകി. ലിവർപൂളിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് 90+2ാം മിനിറ്റിൽ ലിയനാർഡോ ട്രൊസാർ ആഴ്സണലിന്റെ ജയം ഉറപ്പിച്ചു.
Source link