SPORTS

സ​​​​മ​​​​നി​​​​ല​​​​ വിടാതെ കേ​​​​ര​​​​ളം


റാ​​​​യ്പു​​​​ർ: ര​​​​ഞ്ജി ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റി​​​​ൽ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ര​​​​ക​​​​യ​​​​റാ​​​​തെ കേ​​​​ര​​​​ളം. എ​​​​ലൈ​​​​റ്റ് ഗ്രൂ​​​​പ്പ് ബി​​​​യി​​​​ലെ അ​​​​ഞ്ചാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ളം ഛത്തീ​​​​സ്ഗ​​​​ഡി​​നോ​​ടു സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി. കേ​​​​ര​​​​ള​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ 290 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സ് ആ​​​​രം​​​​ഭി​​​​ച്ച ഛത്തീ​​​​സ്ഗ​​​​ഡ് ഒ​​​​രു വി​​​​ക്ക​​​​റ്റി​​​​ന് 79 എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ നി​​​​ൽ​​​​ക്കേ മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്കോ​​​​ർ: കേ​​​​ര​​​​ളം 350, 251/5 ഡി​​​​ക്ല​​​​യേ​​​​ർ​​​​ഡ്. ഛത്തീ​​​​സ്ഗ​​​​ഡ് 312, 79/1. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ലീ​​​​ഡ് നേ​​​​ടി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ പോ​​​​യി​​​​ന്‍റ് ല​​​​ഭി​​​​ച്ചു. മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചു. എ​​​​ലൈ​​​​റ്റ് ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് ഇ​​​​തു​​​​വ​​​​രെ ഒ​​​​രു ജ​​​​യം​​​​പോ​​​​ലും നേ​​​​ടാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. നാ​​​​ലു സ​​​​മ​​​​നി​​​​ല​​​​യും ഒ​​​​രു തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​ണ്. ഇ​​​​നി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​രാ​​​​യ ബം​​​​ഗാ​​​​ളി​​​​നും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​നും ​​എ​​തി​​​​രേ​​​​യാ​​​​ണ്. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 14 റ​​​​ണ്‍​സെ​​​​ടു​​​​ത്ത ശ​​​​ശാ​​​​ങ്ക് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ വി​​​​ക്ക​​​​റ്റാ​​​​ണു ഛത്തീ​​​​സ്ഗ​​​​ഡി​​​​ന് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. ബേ​​​​സി​​​​ൽ ത​​​​ന്പി​​​​ക്കാ​​​​യി​​​​രു​​​​ന്നു വി​​​​ക്ക​​​​റ്റ്. എ​​​​ന്നാ​​​​ൽ ഋ​​​​ഷ​​​​ഭ് തി​​​​വാ​​​​രി (39), അ​​​​ഷു​​​​തോ​​​​ഷ് സിം​​​​ഗ് (25) എ​​​​ന്നി​​​​വ​​​​ർ ക്രീ​​​​സി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്നു. ഇ​​​​തോ​​​​ടെ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. നേ​​​​ര​​​​ത്തേ, ര​​​​ണ്ടാം ഇ​​​​ന്നി​​​​ങ്സി​​​​ൽ കേ​​​​ര​​​​ളം 5ന് 251 ​​​​എ​​​​ന്ന നി​​​​ല​​​​യി​​​​ൽ നി​​​​ൽ​​​​ക്കേ ഇ​​​​ന്നി​​​​ംഗ്സ് ഡി​​​​ക്ല​​​​യ​​​​ർ ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

94 റ​​​​ണ്‍​സ് നേ​​​​ടി​​​​യ സ​​​​ച്ചി​​​​ൻ ബേ​​​​ബി​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ടോ​​​​പ് സ്കോ​​​​റ​​​​ർ. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ​​​​്സി​​​​ൽ സ​​​​ച്ചി​​​​ൻ 91 റ​​​​ണ്‍​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്ഹറു​​​​ദ്ദീ​​​​ൻ 50 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​വാ​​​​തെ നി​​​​ന്നു. നാ​​​​ലാം​​​​ദി​​​​നം 2ന് 69 ​​​​എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ബാ​​​​റ്റിം​​​​ഗ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ന് വി​​​​ഷ്ണു വി​​​​നോ​​​​ദ് (24), ക്യാ​​​​പ്റ്റ​​​​ൻ സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ (24) എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ആ​​​​ദ്യം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. പി​​​​ന്നീ​​​​ട് സ​​​​ച്ചി​​​​ൻ ബേ​​​​ബി​​​​യും അ​​​​സ്ഹ​​​​റു​​​​ദി​​​​നും ചേ​​​​ർ​​​​ന്ന് 102 റ​​​​ണ്‍​സ് കൂ​​​​ട്ടു​​​​കെ​​​​ട്ട് മി​​​​ക​​​​ച്ച നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.


Source link

Related Articles

Check Also
Close
Back to top button