SPORTS

ല​​​ങ്കൻ ജയം പത്ത് വിക്കറ്റിന്


കൊ​​​​ളം​​​​ബോ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യ്ക്ക് പ​​ത്തു വി​​​​ക്ക​​​​റ്റ് ജ​​​​യം. 56 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി​​​​റ​​​​ങ്ങി​​​​യ ശ്രീ​​​​ല​​​​ങ്ക ഓ​​​​പ്പ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ ദി​​​​മു​​​​ത് ക​​​​രു​​​​ണ​​​​ര​​​​ത്ന (32), നി​​​​ഷാ​​​​ൻ മ​​​​ധു​​​​ഷ്ക (22) എന്നിവരുടെ ഏ​​​​ക​​​​ദി​​​​ന ശൈ​​​​ലി​​​​യി​​​​ലു​​​​ള്ള ബാ​​​​റ്റിം​​​​ഗി​​​​ൽ 7.2 ഓ​​​​വ​​​​റി​​​​ൽ വി​​​​ക്ക​​​​റ്റ് ന​​​​ഷ്ടം കൂ​​​​ടാ​​​​തെ ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ട​​​​ന്നു. സ്കോ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ 198, 296. ശ്രീ​​​​ല​​​​ങ്ക 439, 56. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 198 റ​​​​ണ്‍​സി​​​​ന് ഓ​​​​ൾ​​​​ഔ​​​​ട്ടാ​​​​യ അ​​​​ഫ്ഗാ​​​​ൻ 241 റ​​​​ണ്‍​സി​​​​ന്‍റെ ലീ​​​​ഡ് വ​​​​ഴ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നിം​​​​ഗ്സ് തോ​​​​ൽ​​​​വി മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ട അ​​​​ഫ്ഗാ​​​​ൻ ഇ​​​​ബ്രാ​​​​ഹിം സ​​​​ദ്രാ​​​​ന്‍റെ (259 പ​​​​ന്തി​​​​ൽ 114 റ​​​​ണ്‍​സ്) ആ​​​​ദ്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സെ​​​​ഞ്ചു​​​​റി മി​​​​ക​​​​വി​​​​ൽ ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 296 റ​​​​ണ്‍​സെ​​​​ന്ന ഭേ​​​​ദ​​​​പ്പെ​​​​ട്ട സ്കോ​​​​ർ ക​​​​ണ്ടെ​​​​ത്തി. റ​​​​ഹ്‌​​മ​​ത്ത് ഷാ (119 ​​​​പ​​​​ന്തി​​​​ൽ 54 റ​​​​ണ്‍​സ്) അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി. ഇ​​​​രു​​​​വ​​​​ർ​​​​ക്കും ശേ​​​​ഷം അ​​​​ഫ്ഗാ​​​​ൻ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞു.

191ന് ​​​​ഒ​​​​ന്ന് എ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് അ​​​​ഫ്ഗാ​​​​ൻ 296 റ​​​​ണ്‍​സി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​യ​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ പ്ര​​ബ​​ത് ജ​​​​യ​​​​സൂ​​​​ര്യയാണ് അ​​​​ഞ്ച് വി​​​​ക്ക​​​​റ്റു​​​​മാ​​​​യി അ​​​​ഫ്ഗാ​​​​നെ ത​​​​ക​​​​ർ​​​​ത്ത​​​​ത്. ജ​​​​യ​​​​സൂ​​​​ര്യ​​​​യു​​​​ടെ ഏ​​​​ഴാ​​​​മ​​​​ത് അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​മാ​​​​ണി​​​​ത്. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യ ജ​​​​യ​​​​സൂ​​​​ര്യ ര​​​​ണ്ട് ഇ​​​​ന്നിം​​​​ഗ്സി​​​​ലു​​​​മാ​​​​യി എ​​​​ട്ട് വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ക​​​​ളി​​​​യി​​​​ലെ താ​​​​ര​​​​വു​​​​മാ​​​​യി. അ​​​​സി​​​​ത ഫെ​​​​ർ​​​​ണാ​​​​ണ്ടോ മൂ​​​​ന്നും ക​​​​സു​​​​ൻ ര​​​​ജി​​​​ത ര​​​​ണ്ടും വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി.


Source link

Related Articles

Back to top button