SPORTS

ഏ​​​​ഷ്യ​​​​ൻ ക​​​​പ്പ് സെ​​​​മി ഇ​​​​ന്ന്


ദോ​​​​ഹ: എ​​​​എ​​​​ഫ്സി ഏ​​​​ഷ്യ​​​​ൻ ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ സെ​​​​മി​​​​ക്ക് ഇ​​​​ന്നു തു​​​​ട​​​​ക്കം. ആ​​​​ദ്യ സെ​​​​മി​​​​യി​​​​ൽ ശ​​​​ക്ത​​​​രാ​​​​യ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ ആ​​​​ദ്യ​​​​മാ​​​​യി സെ​​​​മി ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​യ ജോ​​​​ർ​​​​ദാ​​​​നെ നേ​​​​രി​​​​ടും. നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ൽ ഖ​​​​ത്ത​​​​റും ഇ​​​​റാ​​​​നും ഏ​​​​റ്റു​​​​മു​​​​ട്ടും. ക​​​​ട​​​​ലാ​​​​സി​​​​ൽ ക​​​​രു​​​​ത്ത​​​​ർ കൊ​​​​റി​​​​യ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ക​​​​ന്നി സെ​​​​മി ഫൈ​​​​ന​​​​ൽ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് ജോ​​​​ർ​​​​ദാ​​​​ന്‍റെ ല​​​​ക്ഷ്യം. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ജോ​​​​ർ​​​​ദാ​​​​ൻ ഒ​​​​രു അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​വ​​​​ണ സെ​​​​മി​​​​യി​​​​ലു​​​​ള്ള ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന റാ​​​​ങ്കി​​​​ലു​​​​ള്ള ടീ​​​​മും ജോ​​​​ർ​​​​ദാ​​​​നാ​​​​ണ്. കൊ​​​​റി​​​​യ 23 -ാം റാ​​​​ങ്കി​​​​ലും ജോ​​​​ർ​​​​ദാ​​​​ൻ 87-ാമ​​​​തു​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണു കൊ​​​​റി​​​​യ​​​​യും ജോ​​​​ർ​​​​ദാ​​​​നും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ വ​​​​രു​​​​ന്ന​​​​ത്. ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ 2-2ന് ​​​​സ​​​​മ​​​​നി​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു.


Source link

Related Articles

Back to top button