ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നു

ദോഹ: യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ ഞായറാഴ്ച പുലർച്ചെയും ആക്രമണം നടത്തിയതായി യുഎസ് അറിയിച്ചു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കു നേർക്കു പ്രയോഗിക്കാൻ ഹൂതികൾ തായാറാക്കിവച്ച മിസൈലുകൾ തകർത്തു. ശനിയാഴ്ചയും യെമനിൽ യുഎസ്-ബ്രിട്ടീഷ് സേനകൾ വ്യോമാക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ച, ഇറാന്റെ പിന്തുണയോടെ ഇറാക്കിലും സിറിയയിലും പ്രവർത്തിക്കുന്ന സായുധ സംഘങ്ങളെ യുഎസ് ലക്ഷ്യമിട്ടിരുന്നു.
ഇത്തരം ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഞായറാഴ്ച അറിയിച്ചു. അതേസമയം, അമേരിക്കയുടെ ആക്രമണങ്ങളിൽ തളരില്ലെന്നു ഹൂതികൾ പ്രതികരിച്ചു. ഇതിനിടെ, ഹൂതി ആക്രമണ ത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾ വഴിമാറിപ്പോകുന്നതിനാൽ സൂയസ് കനാലിൽനിന്നുള്ള വരുമാനം ജനുവരിയിൽ പകുതിയായി കുറഞ്ഞുവെന്ന് ഈജിപ്ത് അറിയിച്ചു.
Source link