ചെറുകിട വ്യാപാര മേഖലയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യാപാരമേഖലയെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ചെറുകിട വ്യാപാരി സമൂഹം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വ്യാപാര സമൂഹം ഈ പ്രശ്നം ഉന്നയിച്ചിരുന്നു. പരന്പരാഗത രീതിയിൽ കച്ചവടം നടത്തുന്നവർക്ക് വലിപ്പനേട്ടങ്ങളും ആധുനിക സങ്കേതങ്ങളുടെ സൗകര്യവും ലഭ്യമാക്കുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ട്. ഉത്പാദകരിൽ നിന്ന് വലിയ അളവിൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങുകയും ചരക്കുനീക്കം, ഇൻവെന്ററി മാനേജ്മെന്റ്, കടകളിലേക്കുള്ള വിതരണത്തിന്റെ ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ ഒരുമിച്ച് ഏറ്റെടുക്കുകയും വേണം.
അതിന് സഹായകരമായ നിലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ, ആധുനിക മാനേജ്മെന്റ് സങ്കേതങ്ങൾ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തുകയും വേണം. സാങ്കേതിക സംവിധാനം രൂപപ്പെടുത്താൻ പ്രാരംഭ ചെലവുകൾക്ക് 300 ലക്ഷം രൂപ അനുവദിച്ചതായും ബജറ്റ് പ്രസംഗത്തിൽ മന്ത്രി അറിയിച്ചു.

Source link