മൂന്നു വർഷത്തിനകം ലക്ഷം കോടിയുടെ നിക്ഷേപം

തിരുവനന്തപുരം: അടുത്ത മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തു മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നു ബജറ്റ് പ്രഖ്യാപനം. വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന വിനോദസഞ്ചാര പദ്ധതികൾ, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പരിപാടികൾ, കൊച്ചി തുറമുഖ വികസനം, കൊച്ചി- പാലക്കാട്- കണ്ണൂർ എന്നിവിടങ്ങളിൽ വ്യവസായ ഇടനാഴി, ഐടി, ഐടി അധിഷ്ഠിത വികസനം എന്നിവ പ്രോത്സാഹനം നൽകും. വിദ്യാഭ്യാസരംഗത്ത് മൂലധന നിക്ഷേപം ആകർഷിക്കും. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ ചേർന്നു പഠിക്കാവുന്ന നിയമപരിഷ്കാരം വരുത്തും.
പൊതുമേഖലാ നിക്ഷേപം, മൂലധന നിക്ഷേപം, സബ്സിഡി സ്കീമുകൾ, സംയുക്ത പദ്ധകതികൾ, സിയാൽ മോഡൽ കന്പനികൾ, ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയ പുതുതലമുറ നിക്ഷേപ മാതൃകകൾ സ്വീകരിക്കാൻ ആവശ്യമായ തീരുമാനം എടുക്കും.

Source link