റായ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ഏക്നാഥ് കെർക്കറാണ് ഛത്തീസ്ഗഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. സ്കോർ: കേരളം 350, 69/2. ഛത്തീസ്ഗഡ് 312 രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളം രണ്ടു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ്. മൂന്നാം ദിവസത്തെ കളി നിർത്തുന്പോൾ കേരളത്തിന് 107 റണ്‍സ് ലീഡ് ആയി. സച്ചിൻ ബേബിയും (6) വിഷ്ണു വിനോദുമാണ് (4) ക്രീസിൽ.
രോഹൻ കുന്നുമ്മലും (42 പന്തിൽ 36) രോഹൻ പ്രേമുമാണ് (34 പന്തിൽ 17) പുറത്തായത്. നാല് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സ് എന്ന നിലയിൽനിന്ന് മൂന്നാംദിനം ഛത്തീസ്ഗഡ് 212 റണ്‍സ് കൂടി ചേർത്തു. 214 പന്തിൽ 118 റണ്‍സ് ഏക്നാഥ് കെർക്കർ നേടി. കേരളത്തിനുവേണ്ടി എം.ഡി. നിധീഷ്, ജലജ് സക്സേന എന്നിവർ മൂന്ന് വീതവും ബേസിൽ തന്പി രണ്ടും വിക്കറ്റ് നേടി.
Source link