SPORTS

മും​ബൈ സി​റ്റി​ക്കു തോ​ൽ​വി


മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കു തോ​ൽ​വി. ര​ണ്ടു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ജം​ഷ​ഡ്പു​ർ എഫ്സി ജെ​ർ​മി മ​ൻ​സോ​റോ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളി​ന് മും​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഹൊ​സെ അ​രോ​യോ (14’), ആ​ൽ​ബ​ർ​ട്ടോ നോ​ഗ്ര​സ് (32’) എ​ന്നി​വ​രി​ലൂ​ടെ മും​ബൈ മു​ന്നി​ലെ​ത്തി. 55-ാം മി​നി​റ്റി​ൽ ഇ​മ്രാ​ൻ ഖാ​ൻ ഒ​രു ഗോ​ൾ മ​ട​ക്കി. നാ​ലു മി​നി​റ്റ് ക​ഴി​ഞ്ഞ് മ​ൻ​സോ​റോ ജം​ഷഡ്പു​രി​നു സ​മ​നി​ല​ ന​ല്കി. 87-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ മ​ൻ​സോ​റോ ജം​ഷ​ഡ്പു​രി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി. 22 പോ​യി​ന്‍റു​മാ​യി മും​ബൈ സി​റ്റി നാ​ലാം സ്ഥാ​ന​ത്താ​ണ്.


Source link

Related Articles

Back to top button